Categories: latest news

ഐശ്വര്യ റായി കൂടെ ഉണ്ടാതയതുകൊണ്ട് സല്‍മാന്‍ കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ചു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയുണ്ടായി.

അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രശസ്ത ബോളിവുഡ് നടി ഷീബ ഛദ്ദ, ഹം ദില്‍ ദേ ചുകേ സനം സെറ്റില്‍ വെച്ച് സല്‍മാന്‍ ഖാന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ഒരു പഴയ സംഭവം ഓര്‍ത്തെടുത്തു. അത് അവരുടെ ആദ്യ സിനിമയായിരുന്നു, എല്ലാ സൂപ്പര്‍താരങ്ങളും ഇങ്ങനെയാണോ പെരുമാറുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടു. തന്റെ അഭിമുഖത്തില്‍ ഷീബ പറഞ്ഞത്, സല്‍മാന്‍ ഒരു മുന്‍കോപക്കാരനായിരുന്നു എന്നാണ്. ഐശ്വര്യ റായ് കൂടി ഉണ്ടായിരുന്ന ഒരു രംഗത്തില്‍, തന്നെ കെട്ടിപ്പിടിക്കാന്‍ സല്‍മാന്‍ വിസമ്മതിച്ചു. ആ സമയത്ത് സല്‍മാനും ഐശ്വര്യയും പ്രണയത്തിലായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാന്‍ വിസമ്മതിച്ചപ്പോള്‍ ഷൂട്ടിംഗ് അല്‍പ്പനേരം നിര്‍ത്തിവെക്കേണ്ടി വന്നെന്നും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സൂപ്പര്‍താരത്തെ മാറ്റിനിര്‍ത്തി സംസാരിച്ചെന്നും ഷീബ ഓര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകും: ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

3 hours ago

ബിജുചേട്ടന് ഭയങ്കര ജാഡയാണെന്ന് കരുതി; സംയുക്ത വര്‍മ്മ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

3 hours ago

ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞു; മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

3 hours ago

മീനൂട്ടി തനിക്ക് സ്വന്തം സഹോദരിയെപ്പോലെ; നമിത പ്രമോദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…

3 hours ago

രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ല; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

5 hours ago

അടിപൊളി ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago