Categories: latest news

മായാനദി കണ്ടതിന് ശേഷം അച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല; ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറത്ത് തമിഴിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്.

ഐശ്വര്യ ലക്ഷ്മിയുടെ കരിയറില്‍ വഴിത്തിരിവായത് ആഷിഖ് അബു സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലെര്‍ ചിത്രം മായാനദിയാണ്. ടോവിനോ തോമസും ഐഷുവും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തെ, മലയാളത്തിന്റെ ക്ലാസിക് പ്രണയചിത്രങ്ങളുടെ ഗണത്തിലാണ് ഇന്ന് പ്രേക്ഷകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ മാതാപിതാക്കളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മായാനദിയില്‍ ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന വിവരം തന്റെ അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്.റിലീസിന് മുന്‍പ്, റൊമാന്റിക് സിനിമയായതു കൊണ്ട് കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്റെ വിചാരം, ഞാന്‍ വീട്ടില്‍ പോവാതെ ഇരുന്നാല്‍ ഇവര്‍ സിനിമ ചിലപ്പോ കാണില്ലായിരിക്കും എന്നാണ്. കാരണം ഞാന്‍ തീയറ്ററില്‍ കൊണ്ട് പോയാല്‍ ഇവര് സിനിമ കാണാന്‍ വരാറുള്ളൂ, ഇവര്‍ക്ക് സിനിമ കാണാനൊന്നും വല്യ താത്പര്യമില്ല. പക്ഷെ അന്ന് ഇവര്‍ ഞാന്‍ നിര്‍ബന്ധിക്കാതെ പോയി. അത് കാണാന്‍ അച്ഛനും അമ്മയും, അച്ഛന്റെ ബന്ധുക്കളെയൊക്കെ കൂട്ടിയാണ് പോയത്,’ ഒരു ചമ്മലോടെ ഐഷു വെളിപ്പെടുത്തി.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

13 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

13 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

13 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

20 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

20 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

20 hours ago