Mammootty
മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതില്‍ ആരാധകര്‍ക്കു നിരാശ. ഓഗസ്റ്റ് ആദ്യവാരം മമ്മൂട്ടി കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും താരം ഇതുവരെ എത്തിയിട്ടില്ല.
ആരോഗ്യവാനല്ലാത്തതുകൊണ്ട് ആയിരിക്കുമോ മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകുന്നതെന്നാണ് ആരാധകരുടെ വിഷമം. എന്നാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചത് ചികിത്സയുടെ അവസാന ഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നതെന്നാണ്. ചികിത്സ പൂര്‍ത്തിയായി ആവശ്യമായ വിശ്രമത്തിനു ശേഷം മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തുമെന്നും സൂചനയുണ്ട്.
ഓഗസ്റ്റില്‍ തന്നെ മമ്മൂട്ടി തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൊച്ചിയില്‍ എത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അദ്ദേഹം ജോയിന്‍ ചെയ്യും.
കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…