ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് രാധിക ആപ്തെ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വളരെ ബോള്‍ഡ് ആയി കാര്യങ്ങള്‍ തുറന്നുപറയുന്ന രാധികയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് രാധിക നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ ബോളിവുഡില്‍ നേരിട്ട വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ. നേഹ ദുപിയയുടെ ‘ഫ്രീഡം ടു ഫ്രീഡം’ ക്യാംപെയിനിലായിരുന്നു രാധിക ആപ്‌തെയുടെ വെളിപ്പെടുത്തല്‍. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആദ്യത്തെ മൂന്നു മാസം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ലഭിച്ച പിന്തുണയിലെ വ്യത്യാസത്തെ കുറിച്ചാണ് രാധിക പറഞ്ഞത്. ഇന്ത്യയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗര്‍ഭിണിയാണെന്ന് രാധിക അറിയിച്ചത്.
ഇത് ആ ചിത്രത്തിന്റെ നിര്‍മാതാവിന് ഇഷ്ടമായില്ലെന്നും രാധിക വെളിപ്പെടുത്തി. ‘നിര്‍മാതാവ് അസന്തുഷ്ടനായിരുന്നു. ആദ്യ നാളുകളിലെ ക്ഷീണം കാരണം ഞാന്‍ വീര്‍പ്പുട്ടി. എനിക്ക് വേദന അനുഭവപ്പെട്ടു. എപ്പോഴും വിശപ്പും ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു എന്നും താരം പറയുന്നു.
തട്ടത്തിന് മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…