സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.
ഇപ്പോള്‍ ബിഗ്‌ബോസിനെക്കുറിച്ച് അനുമോള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. എന്റെ അമ്മയും ചേച്ചിയുമൊക്കെ സ്ഥിരമായി ബിഗ്‌ബോസ് കാണുന്നവരാണ്. കഴിഞ്ഞ ആറ് സീസണ്‍ കണ്ടതില്‍ വെച്ച്, എന്താണ് അവിടെ നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു. പോകുന്ന കാര്യം പറഞ്ഞപ്പോള്‍ പലരും വേണ്ട എന്നാണ് പറഞ്ഞത്. അവിടെ പോയാല്‍ എപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കും, നിനക്ക് പറ്റിയ ഷോ അല്ല എന്നൊക്കെ പറഞ്ഞു. പക്ഷേ കരച്ചില്‍ വന്നാല്‍ എങ്ങനെയാണ് കരയാതിരിക്കുന്നത്. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കരച്ചില്‍ വരും. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അങ്ങനെ തന്നെയാണ്. കരച്ചില്‍ വന്നാല്‍ കരയണ്ടേ? സന്തോഷം വന്നാല്‍ സന്തോഷിക്കേണ്ടേ? ദേഷ്യം വന്നാല്‍ ദേഷ്യപ്പെടേണ്ടേ? എങ്കിലും കരയാതിരിക്കാന്‍ പരമാവധി ശ്രമിക്കും. പോകുന്നതിനു മുന്‍പ് ഒരു ഡോക്ടറെ കണ്ട് കൗണ്‍സിലിങ്ങ് ഒക്കെ എടുത്തിട്ടു വേണം പോകാന്‍.ബിഗ് ബോസില്‍ പ്രത്യേകിച്ച് സ്ട്രാറ്റജിയും കാര്യങ്ങളും ഒന്നും എനിക്കില്ല. ഞാന്‍ ഞാനായി തന്നെ ഇരിക്കാനാണ് ശ്രമിക്കുന്നത് എന്നും അനുമോള്‍ പറയുന്നു.
തട്ടത്തിന് മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ബോളിവുഡില് അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്ദാസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…