Categories: latest news

പോണ്‍ സൈറ്റുകളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ശ്വേത മേനോനെതിരെ കേസ്

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍

ഇപ്പോള്‍ ശ്വേതക്കെതിരെ കേസെടുത്തിരിക്കുകയാണ്. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരിലാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നടിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ട്ടിന്‍ മെനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് അഭിനയി?ച്ചു, സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ ?സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

9 hours ago

ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

9 hours ago

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

20 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago