തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളുകൂടിയാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വര്‍ക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകര്‍ക്കായി ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിരാട് കോഹ്ലിലുമായി പ്രണയത്തിലായിരുന്നുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖുമായി വിവാഹം ഉണ്ടാകുമെന്ന തരത്തിലുമാണ് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇവയ്ക്കുള്ള മറുപടിയാണ് തമന്ന നല്‍കിയത്.
ഇതുവരെയുള്ള കരിയറില്‍ ഒരിക്കല്‍ മാത്രമെ താന്‍ വിരാട് കോഹ്ലിയെ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞാണ് തമന്ന സംസാരിച്ച് തുടങ്ങുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വളരെ അധികം വിഷമമുണ്ട്. ഇതുവരെ ഞാന്‍ ഒരിക്കല്‍ മാത്രമെ വിരാടിനെ കണ്ടിട്ടുള്ളു. അതും ഷൂട്ടുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിനുശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. അതുപോലെ പാക്കിസ്ഥാനി ക്രിക്കറ്റര്‍ അബ്ദുള്‍ റസാഖിനെ ഞാന്‍ വിവാഹം ചെയ്തു എന്ന രീതിയിലാണ് ഇന്റര്‍നെറ്റ് ലോകത്ത് പ്രചരിക്കുന്നത്. ഇതെല്ലാം വളരെ ലജ്ജാകരമാണ്. ഒരു ജ്വല്ലറി ഷോപ്പിന്റെ ഉ?ദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ആ സ്ഥലം ഏതാണെന്ന് പോലും ഓര്‍മയില്ല. അതുപോലെ ക്ഷമിക്കണം സാര്‍. നിങ്ങള്‍ക്ക് രണ്ട്, മൂന്ന് കുട്ടികളുണ്ട്. മാത്രമല്ല നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എനിക്ക് അറിയില്ലെന്നും തമന്ന പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…