അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ബാലനടിയാണ് മീനാക്ഷി. ചാനല്‍ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗര്‍ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങിയിരുന്നു.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തന്റെ മൂഡ്‌സ്വിങ്‌സിനെ കുറിച്ച് അച്ഛന് ആദ്യം അറിവില്ലായിരുന്നുവെന്നും താന്‍ തന്നെയാണ് ഒരു ദിവസം എല്ലാം വിശദീകരിച്ച് നല്‍കിയതെന്നും മീനാക്ഷി പറഞ്ഞു. എന്റെ ആദ്യത്തെ ബോയ്ഫ്രണ്ട് എന്റെ അച്ഛനാണ്. മൂഡ്‌സ്വിങ്‌സുണ്ടെന്ന് അച്ഛനോട് ഞാന്‍ പറയാറുണ്ട്. ആദ്യം ആദ്യം അത് എന്താണെന്ന് അച്ഛന് മനസിലായിരുന്നില്ല. കല്യാണം കഴിച്ച് ഒരു പെണ്‍കുഞ്ഞ് പിറന്നിട്ടും മൂഡ്‌സ്വിങ്‌സ് എന്താണെന്ന് അറിയില്ലേ എന്നാണ് അച്ഛനോട് ഞാന്‍ ചോദിച്ചത്.
അമ്മയ്ക്ക് ഇതൊക്കെ ഉണ്ടായിട്ടുണ്ടാകുമെന്നും പറഞ്ഞു. അമ്മ ഇതൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. അതൊരു കുഴപ്പം തന്നെയാണെന്ന് ഞാനും പറഞ്ഞു. അതിനുശേഷം എനിക്ക് മൂഡ്‌സ്വിങ്‌സുണ്ടെന്ന് അച്ഛനെ വിളിച്ച് ഇരുത്തി ഞാന്‍ പറയും. എനിക്ക് പീരിഡ്‌സ് ആകുന്ന സമയത്തോ അതിന് മുമ്പോ ഒക്കെ മൂഡ്‌സ്വിങ്‌സ് വരുമെന്ന് അച്ഛനോട് പറഞ്ഞു എന്നും മീനാക്ഷി പറയുന്നു.
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…