മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലന്‍സ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്.
2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പര്‍ സ്റ്റാര്‍) എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ അമ്മയെക്കുറിച്ചാണ് പൃഥ്വിരാജ് സംസാരിക്കുന്നത്. അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 14 വയസായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ വിയോഗം. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞങ്ങളുടെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തെ നഷ്ടമായി. അവിടുന്ന് അങ്ങോട്ട് ഞങ്ങളുടെ ജീവിതത്തില്‍ എന്തും സംഭവിക്കാമായിരുന്നു. ഞങ്ങള്‍ ഒട്ടും തയ്യാറായിരുന്നില്ല അച്ഛന്‍ ഒപ്പമുണ്ടാകാത്ത അവസ്ഥയ്ക്കായി. പക്ഷെ അമ്മ ഞങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണത്തെ ഏറ്റെടുക്കുകയായിരുന്നു. ഞങ്ങള്‍ എന്താണോ ജീവിതത്തില്‍ ആഗ്രഹിച്ചത് അത് നേടുമെന്ന് അവര്‍ ഉറപ്പുവരുത്തി. ഞങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വളരാന്‍ സാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷം അവര്‍ ഒരുക്കി തന്നു. അതില്‍ ഞാന്‍ എപ്പോഴും അമ്മയോട് കടപ്പെട്ടിരിക്കും.” പൃഥ്വിരാജ് പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…