ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു. 21-ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ത്രീ. റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയെത്തിയ ചിത്രം 2012 ലാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. പ്രണയം മാത്രമല്ല മാനസികാരോ?ഗ്യത്തെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോഴിതാ ത്രീ ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കില്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം മറ്റൊന്ന് ആയിരിക്കുമെന്ന് പറയുകയാണ് ശ്രുതി ഹാസന്‍. കൂലിയുടെ പ്രൊമോഷന്റെ ഭാ?ഗമായി അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് വിഷമമായ ചില സിനിമകള്‍ വളരെ പ്രത്യേകതയുള്ളതാണെന്ന് എനിക്കറിയാം, എന്റെ ഭാഗം ഞാന്‍ മികച്ചതാക്കിയിട്ടുണ്ട്. എന്നാല്‍ അത് നന്നായില്ല. അത് വേദനയേക്കാള്‍ മോശമാണ്. പക്ഷേ, പൊതുവേ ഞാന്‍ അങ്ങനെ കുറ്റബോധം തോന്നുന്ന ഒരാളല്ല’.- ശ്രുതി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…