Categories: latest news

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ചൊരു പ്രണയ രംഗത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിദ്യ ബാലന്‍. തനിക്കൊപ്പം അഭിനയിച്ച നടന്‍ പല്ല് തേക്കാതെ വന്ന ഓര്‍മയാണ് വിദ്യ ബാലന്‍ പങ്കുവെക്കുന്നത്.ഒരു നടന്‍ ഒരിക്കല്‍ ചൈനീസ് ഭക്ഷണം കഴിച്ചിട്ടാണ് ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ വന്നത്. വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചിട്ടില്ല് പല്ല തേച്ചിട്ടില്ലെന്ന് എനിക്ക് മനസിലായി. നിനക്കൊരു പങ്കാളിയില്ലേ? എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പല്ലു തേക്കാന്‍ തോന്നിയില്ലേ എന്ന് ആലോചിച്ചു. പക്ഷെ ഞാന്‍ മിന്റ് ഓഫര്‍ ചെയ്തില്ല. അന്ന് ഞാന്‍ വളരെ പുതിയ ആളായിരുന്നു, വല്ലാത്ത പേടിയുമുണ്ടായിരുന്നു” വിദ്യ ബാലന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

9 hours ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

19 hours ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

19 hours ago

സാരിയില്‍ അടിപൊളിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് നമിത പ്രമോദ്.…

19 hours ago

തന്റെ സ്വപ്‌നങ്ങള്‍ക്ക് തടസം നില്‍ക്കുന്ന ആളല്ല ഭര്‍ത്താവ്: അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

23 hours ago