Categories: latest news

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടനാണ് ഫഹദ്. പിന്നീട് വര്‍ഷങ്ങളോളം സിനിമയുടെ ഒരിടത്തും ഫഹദിനെ കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് തിരിച്ചെത്തിയപ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നായി അത് മാറി.

ഇപ്പോള്‍ മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നില്‍ക്കുകയാണ് നടനിപ്പോള്‍. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.

കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പറയുകയാണ് താരം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-മെയിലില്‍ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം. എനിക്ക് വാട്സ് ആപ്പുമില്ല. സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഉപയോഗമില്ലെന്നല്ല. എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടി വരും. പക്ഷെ അതിന് ഞാന്‍ വേറൊരു പ്രോസസ് കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നത്.” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago