മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടനാണ് ഫഹദ്. പിന്നീട് വര്‍ഷങ്ങളോളം സിനിമയുടെ ഒരിടത്തും ഫഹദിനെ കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് തിരിച്ചെത്തിയപ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നായി അത് മാറി.
ഇപ്പോള്‍ മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നില്‍ക്കുകയാണ് നടനിപ്പോള്‍. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.
കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പറയുകയാണ് താരം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-മെയിലില്‍ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം. എനിക്ക് വാട്സ് ആപ്പുമില്ല. സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഉപയോഗമില്ലെന്നല്ല. എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടി വരും. പക്ഷെ അതിന് ഞാന്‍ വേറൊരു പ്രോസസ് കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നത്.” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…