മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് വിവരം. വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുകയെന്നാണ് വിവരം.
കൃഷാന്ദ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. മണിയന്‍പിള്ള രാജുവാണ് നിര്‍മാണം. ആദ്യ റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും മണിയന്‍പിള്ള രാജു രണ്ട് മാസം മുന്‍പ് പറഞ്ഞിരുന്നു.
‘ഇപ്പോഴത്തെ സിനിമാപ്രേക്ഷകരില്‍ വലിയ വിഭാഗം 18 മുതല്‍ 45 വയസ് വരെയുള്ളവരാണ്. അവര്‍ക്ക് വളരെ താത്പര്യമുള്ള സംവിധായകനാണ് കൃഷാന്ദ്,’ മണിയന്‍പിള്ള രാജു പറഞ്ഞു. വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങളിലൂടെയാണ് കൃഷാന്ദ് ശ്രദ്ധേയനായത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…