Categories: latest news

ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചു; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.

ഇപ്പോഴിതാ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി. ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ഒരു റിലേഷനിലും അല്ല. എപ്പോഴും ഹാര്‍ട്ട് ബ്രേക്കുകള്‍ ഉണ്ടായിട്ടുണ്ട്. അതും തുടരെ. അത് കൊണ്ടാണ് തനിക്കിപ്പോള്‍ പങ്കാളിയില്ലാത്തത്.ആ അനുഭവങ്ങളില്‍ നിന്നും ഒരുപാട് പഠിക്കും. ഞാന്‍ കരുതിയത് പോലെയല്ല ആള്‍, ഇങ്ങനെയുമാണ്, ആക്ട് ചെയ്യുകയാണ്, എന്നെ ഉപയോ?ഗിക്കാന്‍ ശ്രമിക്കുകയാണ് എന്നെല്ലാം കണ്ടപ്പോള്‍ ഞാന്‍ തിരഞ്ഞത് തന്നെ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതും ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നെല്ലാം പറയുന്നതും സമയം പാഴാക്കലാണ് എന്നാണ് നിത്യ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

4 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago