ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ തന്റെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആര്യയുടെ കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചും അതേ വീഡിയോകള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ്. പതിനായിരത്തിലധികം വിലയുള്ള സാരികള്‍ക്ക് ആയിരമോ രണ്ടായിരമോ വില പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പ്. ഇതോടെ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായാണ് വിവരമെന്നും നടി ആര്യ പറഞ്ഞു. പലരും സാരികള്‍ക്ക് വീഡിയോയില്‍ കണ്ടിട്ടുള്ള നമ്പറില്‍ ഓര്‍ഡര്‍ നല്‍കും. ഇതോടെ പിന്നാലെ പണം അയക്കുന്നതിനായി അവര്‍ക്ക് ക്യൂആര്‍ കോഡും അയച്ചു നല്‍കും.പണം അയച്ചാല്‍ ഉടന്‍ തന്നെ ഈ നമ്പര്‍ ബ്ലോക്ക് ചെയ്യും. പിന്നീട് വസ്ത്രം ലഭിക്കേണ്ട തീയതി കഴിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നതും തന്നെ ബന്ധപ്പെട്ടതെന്നും ആര്യ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…