ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.
പിന്നീട് ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഷറഫുദ്ദീന്‍ അഭിനയിച്ചു. പ്രേമം സിനിമയിലെ ഗിരിജരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന് വലിയ ബ്രേക്ക് നല്‍കിയത്.
താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ചോരയും വയലന്‍സുമൊക്കെ തനിക്ക് അത്ര താല്‍പര്യമില്ലെന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. മാത്രമല്ല, പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്നും താരം പറയുന്നു. സ്‌കൂളില്‍ വച്ച് കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലന്‍സുമൊക്കെ മനം മടുപ്പിക്കും. പണ്ടു പരുത്തിവീരന്‍ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. ക്ലൈമാക്സില്‍ മുത്തഴകിന്റെ തലയില്‍ ആണിയടിച്ച് കയറുന്ന സീന്‍ കണ്ടു ഛര്‍ദിച്ചു. ദിവസങ്ങളോളം അത് വിങ്ങലായി. അതുകൊണ്ടാകും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്” എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.
സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി.…
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…