തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ഇഷ തല്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ബോളിവുഡിലാണ് ഇഷ ഇപ്പോള്‍ സജീവം. മിര്‍സാപൂര്‍ അടക്കമുള്ള സീരീസുകളില്‍ തന്റെ പ്രകടനത്തിലൂടെ കയ്യടി നേടാന്‍ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളികള്‍ ഇത്രയധികം സ്നേഹിക്കുമ്പോഴും മലയാള സിനിമയില്‍ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇഷ തല്‍വാര്‍.
മലയാളത്തില്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇഷ. ”തീര്‍ച്ചയായും ഉണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാല്‍ മനസ്സിലാകും. പക്ഷെ സംസാരിക്കാന്‍ കുറച്ചു പ്രയാസമാണ്. അതുകൊണ്ടു തന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് തോന്നുമായിരിക്കും. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.” എന്നാണ് താരം പറയുന്നത്.
സ്റ്റാര്മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
ആരാധകര്‍ക്കായി പുതിയ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…