Categories: latest news

കുട്ടികളെ കൊണ്ട് സമരാഭാസം നടത്തുന്നതും, ആക്രമങ്ങള്‍ നടത്തുന്നതും, കുട്ടികളുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ എന്ന അധ്യാപകനെ വെട്ടി കൊന്നതും ശരിയാണോ?; സന്തോഷ് പണ്ഡിറ്റ്

സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം.

തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കുട്ടികളുടെ പാദപൂജാ വിവാദത്തില്‍ സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പാദപൂജ ശരിയോ, തെറ്റോ എന്നത് പരിശോധിക്കുമ്പോള്‍ പ്രായപൂര്‍ത്തി എത്താത്ത കുട്ടികളെ കൊണ്ട് സമരാഭാസം നടത്തുന്നതും, ആക്രമങ്ങള്‍ നടത്തുന്നതും, സ്‌കൂള്‍ കെട്ടിടത്തിന്, ലാബും അടിച്ചു തകര്‍ക്കുന്നതും, ബസ്സിനു കല്ലെറിയുന്നതും ഒക്കെ ശരിയാണോ? മുമ്പ് കുട്ടികളുടെ മുന്നില്‍ വെച്ച് ക്ലാസ് എടുത്ത് കൊണ്ടിരിക്കുന്ന ഒരു പാവപെട്ട ജയകൃഷ്ണന്‍ എന്ന അധ്യാപകനെ വെട്ടി കൊന്നു.ആ രംഗം കണ്ട് ഇത്രയും വര്‍ഷമായി കുട്ടികള്‍ മാനസികമായി ബുദ്ധിമുട്ടിലാണ്. അതൊക്കെ ശരി ആയിരുന്നോ ? കുട്ടികളോട് ഇപ്പൊള്‍ തോന്നിയ അലിവ്, കരുതല്‍ അന്ന് കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി കൊല്ലു ല്‍മ്പോള്‍ ഉണ്ടായിരുന്നില്ലേ ? എത്രയോ ബന്ദ്, ഹര്‍ത്താല്‍, പണിമുടക്ക് കാരണം കുട്ടികളുടെ പഠിപ്പ് നഷ്ടപ്പെട്ടു. കുട്ടികളോട് ഇപ്പൊള്‍ തോന്നിയ അലിവ് അന്ന് സമരം പ്രഖ്യാപിച്ചപ്പോള്‍ തോന്നിയില്ലേ ? എന്നും സന്തോഷ് ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

16 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

17 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

17 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago