Categories: latest news

തീവ്രവാദ ബന്ധമുള്ള കുടുംബമാണോയെന്ന് വീട്ടുകാര്‍ക്ക് പേടി ഉണ്ടായിരുന്നു; ഭര്‍ത്താവിനെക്കുറിച്ച് നിത്യ ദാസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവെക്കാറുണ്ട്.

ജമ്മു സ്വദേശിയായ പഞ്ചാബി അരവിന്ദ് സിംഗാണ് നിത്യ ദാസിനെ വിവാഹം ചെയ്തത്. 2007ല്‍ ആയിരുന്നു വിവാഹം. ഫ്‌ലൈറ്റില്‍ വെച്ചാണ് അരവിന്ദും നിത്യയും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുകയായിരുന്നു അരവിന്ദ്. പ്രണയം നിത്യ വീട്ടില്‍ പറഞ്ഞപ്പോള്‍ കുടുംബം എതിര്‍ത്തു. കോഴിക്കോട് സ്വദേശിനിയാണ് നിത്യ. ജമ്മു സ്വദേശിയുമായി എങ്ങനെ മകളുടെ വിവാഹം നടത്തും തീവ്രവാദ ബന്ധമുള്ള കുടുംബമാണോയെന്ന് എങ്ങനെ അന്വേഷിക്കും എന്നതൊക്കെയായിരുന്നു മാതാപിതാക്കളുടെ ആവലാതി. അവസാനം അരവിന്ദിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളേയും കൂട്ടി നിത്യ ജമ്മുവിലേക്ക് പോയി. പത്ത് ദിവസത്തോളം അവിടെ താമസിച്ച് മകളുടെ ഭാ?വി വരനേയും കുടുംബത്തേയും കുറിച്ച് മനസിലാക്കി തൃപ്തിപ്പെട്ടശേഷമാണ് നിത്യയുടെ വിവാഹത്തിന് മാതാപിതാക്കള്‍ പച്ചക്കൊടി കാട്ടിയത് എന്നും നിത്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

1 day ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

2 days ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

2 days ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago