ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു നായിക പദവിയില്‍ അഭിനയിച്ചത് 1994 ല്‍ ആഗ് എന്ന ചിത്രത്തില്‍ ആയിരുന്നു. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഹിന്ദി സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കുറച്ച് ഓഫറുകള്‍ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാല്‍ ഞാന്‍ ഒരിക്കലും അവക്ക് സമ്മതം പറഞ്ഞിട്ടില്ല. എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മലയാളത്തില്‍ അഭിനയിച്ചാല്‍ എന്റെ വേഷത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് എനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ഞാന്‍ ഒരു മലയാള സിനിമ ചെയ്‌തേക്കാം’ -ശില്‍പ ഷെട്ടി പറഞ്ഞു. മലയാളത്തിലെ ഏതെങ്കിലും നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നായിരുന്നു മറുപടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ശില്പ പറഞ്ഞു. മലയാളത്തിലെ തന്റെ പ്രിയപ്പെട്ട ചിത്രം ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ (1984) ആണെന്നും നടി വെളിപ്പെടുത്തി. അത് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് അവര്‍ വിശേഷിപ്പിച്ചു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…