Categories: latest news

നാട്ടുകാര്‍ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, ഒരു എം.പി എന്ന നിലയില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയില്ലെന്ന് കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വിവാദങ്ങളുടെ തോഴി കൂടിയാമ് കങ്കണ. ബോളിവുഡ് നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ താരം ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒരു എം.പി എന്ന നിലയില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ കുടുംബം നടത്താന്‍ ജോലി ആവശ്യമാണെന്നും കങ്കണ പറയുന്നു. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആസ്വദിക്കുന്നുവെന്ന് ഒരിക്കലും പറയില്ല. അത് വളരെ വ്യത്യസ്തമായൊരു ജോലിയാണ്. നാട്ടുകാര്‍ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും.

ഓട തകര്‍ന്നെന്ന് പറഞ്ഞ് ചിലര്‍ വരും. റോഡ് പൊളിഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് വരും. ഞാനൊരു എംപിയാണ്. പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങളുമായാണ് ആളുകള്‍ എന്റെയടുത്തേക്ക് വരുന്നത്. എന്റെ ഉത്തരവാദിത്തം അറിയാതെയാണ് പലരും വരുന്നത്. ജനസേവനം ചിന്തിച്ചിട്ടേയില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അവ രണ്ടും വ്യത്യസ്തമാണ് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

2 hours ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

2 hours ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

2 hours ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago