Categories: latest news

എനിക്ക് ശരിക്കും വട്ടായിരിക്കുമ്പോള്‍ ചെയ്ത പാട്ടാണ് ‘അപ്പങ്ങളെമ്പാടും’; ഗോപി സുന്ദര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. ഗായിക അമൃത സുരേഷിന് ഗോപി സുന്ദര്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ ഗോപി സുന്ദര്‍ ആരുടെ കൂടെ ഫോട്ടോ പങ്കുവെച്ചാലും അതിനെല്ലാം മോശം കമന്റുകളാണ് വരുന്നു

ഇപ്പോള്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയെക്കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. എനിക്ക് ശരിക്കും വട്ടായിരിക്കുമ്പോള്‍ ചെയ്ത പാട്ടാണ് ‘അപ്പങ്ങളെമ്പാടും’. അത് ഒരു പഴയ പാട്ടാണ്. റഫീക്ക് ഇക്ക ആ പാട്ട് എഴുതുമ്പോള്‍ ട്യൂണ്‍ ഇല്ല. ട്രാന്‍സ് ഡിജെ മോഡില്‍ ആക്കിയാലോ എന്ന് അന്‍വര്‍ റഷീദ് ചോദിച്ചു. വ്യത്യസ്തമായി എന്തും ചെയ്യാന്‍ ഞാന്‍ ഓക്കെയായിരുന്നു. വരികള്‍ എന്റെ മനസ്സില്‍ കിടക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു ഷര്‍ട്ട് വാങ്ങാന്‍ പോയപ്പോള്‍ ഡ്രസ്സ് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് ട്യൂണ്‍ കിട്ടുന്നത്.

ഒരു കയ്യില്‍ ഷര്‍ട്ട് ഇട്ട് അപ്പോള്‍ തന്നെ അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. പിറ്റേ ദിവസം പോയി പാട്ട് സെറ്റാക്കുകയായിരുന്നു. വ്യത്യസ്ത ബിജിഎം വേണമെന്നും അന്‍വര്‍ എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് കര്‍ണാടിക് മ്യൂസിക് ഉപയോഗിച്ച് റോക്ക് മ്യൂസിക് രീതിയില്‍ ചെയ്താലോ എന്ന് ആലോചിക്കുന്നത്. പിന്നീട് ചെയ്യുന്നതും. ചരണത്തിലുള്ള വരികളെല്ലാം റഫീക്ക കുറച്ച് കുറച്ച് എഴുതിവെച്ചതായിരുന്നു. അതെല്ലാം കൂട്ടിയാണ് ആ പാട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

12 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

12 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

12 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

19 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

19 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

19 hours ago