Mammootty - Dominic and the Ladies Purse
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി നാല് മാസത്തെ ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുന്നു. ജൂലൈ അവസാനത്തോടെ മമ്മൂട്ടി കേരളത്തില്‍ എത്തുമെന്നാണ് വിവരം. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് അദ്ദേഹം വിശ്രമം തുടരുന്നത്.
തിരിച്ചെത്തിയാല്‍ വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. കേരളത്തില്‍ എത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക. മോഹന്‍ലാലിനൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം കൊച്ചിയില്‍ ചിത്രീകരിക്കും.
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം ‘ഫാലിമി’ സംവിധായകന്‍ നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കോമഡി-ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കും.
അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ വൈകും. ബിലാലിനു മുന്‍പ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ആക്ഷന്‍ പടം അമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം. അതിനു ശേഷം ‘ബിലാല്‍’ ചെയ്യാനാണ് മമ്മൂട്ടിയുടെയും അമലിന്റെയും തീരുമാനം. ടിനു പാപ്പച്ചന്‍ ചിത്രത്തിലും മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…