Categories: latest news

കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.

അടുത്തിടെ, താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. എന്നാല്‍ ഇപ്പോഴിതാ വിവാഹമോചനത്തില്‍ ഒരിക്കലും കുറ്റബോധമില്ലെന്ന് പറയുകയാണ് താരം.

എനിക്ക് അദ്ദേഹത്തെ വെറുക്കാനോ വൈരാഗ്യത്തോടെ കാണാനോ സാധിക്കില്ല. കാരണം അത്ര നല്ല ഓര്‍മകള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. മകന്റെ അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. അദ്ദേഹത്തെ കുറ്റപ്പെടുത്തി പബ്ലിക് പ്ലാറ്റ്‌ഫോമിലിരുന്ന് സംസാരിച്ചിട്ട് ഒന്നും നേടാനില്ല. അതൊക്കെ ഞങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങളാണ്.

അദ്ദേഹം ഇപ്പോള്‍ ശരിക്കും സന്തോഷവാനാണ്. ചേരേണ്ടതേ ചേരുള്ളൂ എന്ന് പറയുന്നത് കറക്ടാണ്. ഞാന്‍ ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. എനിക്ക് ഭയങ്കര കുലസ്ത്രീ പരിവേഷമായിരുന്നു. കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. അദ്ദേഹത്തിന് ചേരുന്ന ആളാണ് ഇപ്പോള്‍ കൂടെയുള്ളത് എന്നും വീണ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago