Categories: latest news

വിജയിക്കൊപ്പം തൃഷ രാഷ്ട്രീയത്തിലേക്ക്?

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.

താരം രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. നടി രാഷ്രീയത്തില്‍ പ്രവേശിക്കാനുളള ആഗ്രഹം സൂചിപ്പിച്ചിരിന്നു. തൃഷ കൃഷ്ണന്‍ തന്റെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ച് തുറന്നു പറയുന്ന പഴയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായതോടെ, നടി രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍പ്, തമിഴ് സിനിമ നിരൂപകനായ അനന്തന്‍ അതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സൂചിപ്പിച്ചിരുന്നു.

മുന്‍പ്, തന്റെ കരിയറിന്റെ തുടക്ക കാലത്ത് ഒരു അഭിമുഖത്തില്‍, ഏറ്റവും വലിയ ലക്ഷ്യം സി.എം (ചീഫ് മിനിസ്റ്റര്‍) ആവുക എന്നതാണെന്ന് പകുതി കളിയായും, പകുതി കാര്യമായും തൃഷ പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍, ‘ജനങ്ങളോട് വലിയൊരു കടപ്പാട് എനിക്കുണ്ട്. അത് കൊണ്ട് സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനായി രാഷ്ട്രീയം ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്ന് നടി വെളിപ്പെടുത്തി. ‘എന്നെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഒരിക്കല്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രി ആവണമെന്നാണ് എന്റെ ലക്ഷ്യം,’ തൃഷ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago