Categories: latest news

ഒരിക്കലും ട്രാപ്പില്‍ വീണിട്ടില്ല,നോ പറയാന്‍ സാധിച്ചിരുന്നു; സംവൃത പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

അടുത്തിടെ ഒരു അഭിമുഖ സംഭാഷണത്തില്‍, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംവൃത സുനില്‍ മനസ്സ് തുറന്നു. ഇന്ന് സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഇരുപതുകാരിയായ സംവൃതയുടെ ഏത് പ്രവര്‍ത്തിയിലാണ് ഏറ്റവും അഭിമാനം തോന്നുന്നത് എന്ന് ചോദിച്ചപ്പോള്‍, തന്റെ ‘നോ’ പറയാനുള്ള കഴിവിനെ കുറിച്ചാണ് പ്രശസ്ത നടി എടുത്തു പറഞ്ഞത്. ആ ഒരു പ്രായത്തില്‍, ഈ ഒരു ഇന്‍ഡസ്ട്രിയില്‍ ആയത് കൊണ്ട് തന്നെ, ഇപ്പോഴും ചുറ്റിലും ഒരുപാട് ആളുകള്‍ ഉണ്ട്. അവിടെ നമ്മള്‍ ഒരുപാട് ലാളിക്കപെട്ടിരുന്നു. അപ്പോള്‍ അവിടെ നമ്മള്‍ വലിയ ആളാണ്. പക്ഷെ ഇവിടുന്ന് മാറി നിന്നപ്പോഴാണ് ലോകം ഇത്ര വലുതാണ് എന്ന് തിരിച്ചറിയുന്നത്. ജീവിതത്തിലെ പല യാഥാര്‍ഥ്യങ്ങളും തിരിച്ചറിയുന്നത് സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴാണ്. ഇന്ന് ആലോചിക്കുമ്പോള്‍, എന്റെ ആ ഒരു പ്രായത്തില്‍ ഞാന്‍ വളരെ നിഷ്‌കളങ്കയായൊരു കുട്ടിയായിരുന്നു.,’ സംവൃത സുനില്‍ ഓര്‍ത്തെടുത്തു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago