ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് കൃഷ്ണ കുമാര്‍ പറയുന്നത്. ഞാനും സിന്ധുവും വിവാഹിതരായിട്ട് മുപ്പത് വര്‍ഷം കഴിയുന്നു. വളരെ ചെറിയ പ്രായത്തിലാണ് ഞാനും സിന്ധുവും വിവാഹിതരായത്. എന്റെ അച്ഛന്‍ വിവാഹം കഴിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് വയസും അമ്മയ്ക്ക് നാല്‍പ്പത് വയസുമായിരുന്നു. ഞാന്‍ ജനിക്കുമ്പോള്‍ അവര്‍ക്ക് നാല്‍പ്പത്തിയാറും നാല്‍പ്പത്തിമൂന്നും ആയിരുന്നു പ്രായം. ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ എനിക്ക് 26 ഉം സിന്ധുവിന് 23ഉം ആയിരുന്നു പ്രായം. കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങള്‍ക്ക് കല്യാണം കഴിക്കേണ്ടി വന്നു കൃഷ്ണകുമാര്‍ പറഞ്ഞു.
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…