Categories: Gossips

മോഹന്‍ലാല്‍ ഇനി എടപ്പാളില്‍; മഹേഷ് നാരായണന്‍ പടത്തിന്റെ ഒന്‍പതാം ഷെഡ്യൂള്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒന്‍പതാം ഷെഡ്യൂള്‍ എടപ്പാളില്‍. മോഹന്‍ലാല്‍ ഭാഗമാകുന്ന ആക്ഷന്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക. നാല് ദിവസത്തെ ചിത്രീകരണമാണ് എടപ്പാളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ ഷെഡ്യൂളില്‍ ഭാഗമാകും.

ശ്രീലങ്കയില്‍ നടന്ന എട്ടാമത്തെ ഷെഡ്യൂളിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഭാഗമായിരുന്നു.

Mohanlal and Mammootty

എടപ്പാളിനു ശേഷം കൊച്ചിയിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍. ജൂലൈ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന ഷെഡ്യൂളില്‍ മമ്മൂട്ടിയും ഭാഗമാകും. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് അദ്ദേഹം വിശ്രമത്തില്‍ കഴിയുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

5 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

5 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

5 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

5 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

5 hours ago