Categories: Gossips

നായകന്‍ മമ്മൂക്കയാണെങ്കിലും ലാലേട്ടന്റെ കഥാപാത്രം തീയാകും; ‘പാട്രിയോട്ട്’ വമ്പന്‍ പടം !

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിലെ സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുമ്പോള്‍ മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണ്. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള കാമിയോ കഥാപാത്രമാണ് ലാലിന്റേത്.

കാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ ഏറ്റവും സുപ്രധാന വേഷമാണ് ലാലിനു ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ ഇരുവരും ഒന്നിച്ചുള്ള ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. കൊച്ചിയിലാണ് ഇനി ഇരുവരും ഒന്നിച്ചുള്ള സുപ്രധാന രംഗങ്ങളുടെ ചിത്രീകരണം. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യത്തിലോ ആയിരിക്കും കൊച്ചിയിലെ ഷെഡ്യൂള്‍.

എടപ്പാളില്‍ ആരംഭിക്കാന്‍ പോകുന്ന ഒന്‍പതാം ഷെഡ്യൂളില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഈ സിനിമയില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുടെ വേഷമാണ് ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിനു രണ്ട് ലുക്കുകളും മമ്മൂട്ടിക്ക് മൂന്നിലേറെ ലുക്കുകളും ഈ ചിത്രത്തിലുണ്ടെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

16 hours ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

16 hours ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

16 hours ago

എന്റെ ഡാഡിയെന്ന് അഭിമാനത്തോടെ ഖുഷി പറയണം; സിബിന്‍

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

16 hours ago

മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago