Categories: Uncategorized

ആ വീട് ഞാന്‍ വില്‍ക്കും, ഒരു ചെറിയ വീട് മതി നമുക്കു ജീവിക്കാന്‍: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ താന്‍ പണിത വീടിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

വീട് എന്നത് ഒരു അത്യാവശ്യമായി ആരും കാണരുത് എന്നാണ് മഞ്ജു അഭിമുഖത്തില്‍ പറയുന്നത്. ”ഞാന്‍ ഒരു വീടു വെച്ചു. എന്റെ കയ്യില്‍ ഉണ്ടായിരുന്ന പൈസയും ബാക്കി ലോണുമൊക്കെ എടുത്താണ് വീട് വെച്ചത്. ഈ ആളുകളെയൊക്കെ പേടിച്ച് ആ വീട് വെയ്ക്കണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. കാരണം ആ വീട്ടില്‍ താമസിക്കാന്‍ ഞങ്ങളാരും ഇല്ല. അത്രയും വലിയൊരു തുക മുടക്കി അവിടെ വീട് വെച്ചിട്ട് അത് അവിടെ കിടക്കുകയാണ്. വീടില്ല എന്നൊക്കെ എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരോട് പറയും, പേടിക്കാന്‍ ഒന്നുമില്ല, വീട് അത്യാവശ്യമല്ല എന്നത്. ഈ ആളുകളൊക്കെ പറയുന്നതു പോലെയല്ല. എന്റെ 43-ാമത്തെ വയസിലാണ് ഞാനൊരു വീട് വെച്ചത്. നിങ്ങള്‍ക്കിനിയും സമയമുണ്ട്, സമയം ഇല്ലെങ്കിലും പേടിക്കണ്ട എന്ന് അവരോട് പറയും. കാരണം, ഞാനാ വീട് വെച്ചിട്ട് വാടകക്കു പോലും കൊടുത്തിട്ടില്ല. അതവിടെ അടച്ചിട്ടിരിക്കുകയാണ്. ഇനി ഞാനത് വില്‍ക്കും . ഒരു ചെറിയ വീട് മതി നമുക്കു ജീവിക്കാന്‍. ഇതൊക്കെ അനുഭവത്തില്‍ നിന്നാണ് മനസിലാകുക എന്നും മഞ്ജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

5 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

11 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

11 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

11 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

11 hours ago