Categories: latest news

മറിമായത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം എന്ത്? മഞ്ജു പത്രോസ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ മറിമായത്തില്‍ നിന്നും ഒഴിവായതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

അതില്‍ ഒരു കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. പേര് പറയുന്നില്ല. മറിമായത്തിലുള്ളവര്‍ക്ക് ?ഗള്‍ഫ് ഷോയും സിനിമകളും വരും. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ളത് കൊണ്ട് ഒരാള്‍ പോയാല്‍ പ്രശ്‌നമൊന്നുമില്ല. എല്ലാവരും അഡ്ജസ്റ്റ് ചെയ്ത് ഷോകളും സിനിമകളും വരുമ്പോള്‍ പോകും. ഇത് കൂടി വന്നപ്പോള്‍ തലേ മാസം 15ാം തിയതിക്ക് മുമ്പ് പറയണമെന്ന് ഡയരക്ടര്‍ പറഞ്ഞു. എനിക്ക് കണ്ണൂരില്‍ ഒരു സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ ഉണ്ടായിരുന്നു. എനിക്ക് ചെയ്യാതിരിക്കാന്‍ പറ്റില്ല. ഞാന്‍ ഈ ഷെഡ്യൂളില്‍ ഉണ്ടാകില്ലെന്ന് മറിമായത്തിന്റെ സംവിധായകനെ വിളിച്ച് പറഞ്ഞു. എന്റെ കഷ്ടകാലത്തിന് ആ ഡയരക്ടര്‍ ആ മാസം മാറി.
പിന്നെ വന്ന സംവിധായകനോട് പുള്ളി ഇത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ചിലപ്പോള്‍ ജോലിത്തിരക്ക് കൊണ്ട് മറന്ന് പോയതായിരിക്കും. ഞാന്‍ കണ്ണൂരില്‍ ഷൂട്ടിന് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ താഴെ നില്‍ക്കുകയാണെന്ന് പറഞ്ഞ് ഡ്രൈവറുടെ കോള്‍ വന്നു. ഞാന്‍ പേടിച്ച് പോയി. ഞാന്‍ കണ്ണൂരിലാണ്, ഈ ഷെ?ഡ്യൂളില്‍ ഉണ്ടാകില്ലെന്ന് വിളിച്ച് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞു. ഇയാള്‍ ഉടനെ കണ്‍ട്രോളറെ വിളിച്ചു. കണ്‍ട്രോളര്‍ എന്നോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. എന്ത് പണിയാണ് മഞ്ജു കാണിച്ചത് എന്നെല്ലാം പറഞ്ഞു. പിന്നീട് സിനിമയുടെ ഡയരക്ടറോട് സ്ഥിരമുള്ള വര്‍ക്കാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. സ്ഥിരമുള്ള വര്‍ക്കല്ലേ, ഇന്ന് രാത്രി കയറിക്കോ ആ ഷൂട്ട് കഴിഞ്ഞിട്ട് ജോയിന്‍ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇയാളെ തിരിച്ച് വിളിച്ച് നാളെ വരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട, വേണ്ട നിങ്ങള്‍ക്ക് പകരം ഞങ്ങള്‍ വേറെ ആളെ വെച്ചെന്ന് പറഞ്ഞു. എനിക്കത് ഭയങ്കര ഷോക്കിം?ഗ് ആയിപ്പോയി. എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ ഭയങ്കരമായി സ്‌നേഹിച്ച സ്‌പേസാണ് എന്നും മഞ്ജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago