Categories: latest news

അച്ഛന്‍ പോയി എന്ന വാര്‍ത്ത കേട്ടതും ഞാന്‍ താഴെ വീണു: റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഇപ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് താരം പറയുന്നത്. ഞാന്‍ ഇച്ചിരിയെങ്കിലും മര്യാദയ്ക്ക് നില്‍ക്കുന്നഉണ്ടെങ്കില്‍, അതിന്റെ ക്രെഡിറ്റ് എന്റെ പപ്പയ്ക്ക് മാത്രമാണ്, പപ്പ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങനെ ആയിപ്പോയേനെ. പപ്പ 20 വര്‍ഷം പട്ടാളത്തിലായിരുന്നു. പപ്പയുടെ അമ്മയ്ക്ക് സുഖമില്ലാതെയായപ്പോള്‍, ആ ജോലി വിട്ട് നാട്ടിലേക്ക് വന്നതാണ്. പിന്നെ ആ കാലം മുതല്‍, എന്റെ കല്യാണം വരെ പപ്പയുടെ കൂടെയാണ് ഞാന്‍ എല്ലായിടത്തും പോയത്. എന്നെ അത്രയും ചേര്‍ത്ത് പിടിച്ച്, എല്ലായിടത്തു നിന്നും എന്നെ സംരക്ഷിച്ചു നിര്‍ത്തിയ എന്റെ പപ്പ!

2025 ആവുമ്പോഴേക്കും പപ്പ മരിച്ചിട്ട് 11 വര്‍ഷമാവുന്നു. പെട്ടന്നായിരുന്നു പപ്പയുടെ മരണം, 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കേട്ടിട്ടുള്ള ഏറ്റഴും ഷോക്കിങ് ആയിട്ടുള്ള ന്യൂസ് എന്റെ പപ്പ മരിച്ചു എന്നുള്ളതാണ്. ഒരു ദിവസം എടപ്പള്ളി പള്ളിയില്‍ കുറുബാന കഴിഞ്ഞ വന്നപ്പോ മമ്മിയുടെ കോള്‍ വന്നു, പപ്പ ആശുപത്രിയിലാണ് എന്ന് പറഞ്ഞിട്ട്. പെട്ടന്ന് എന്തുപറ്റി എന്നായി എനിക്ക്, അതുവരെ യാതൊരു തര ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാത്ത ആളാണ്. കുറച്ച് കഴിയുമ്പോഴേക്കും ഉടനെ അടുത്ത കോള്‍, പപ്പ പോയി എന്ന് പറഞ്ഞുകൊണ്ട്. ഞാനങ്ങ് ഇല്ലാതെയായിപ്പോയി, പഠേ ന്ന് ഞാന്‍ വീണുപോയി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

6 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

6 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

6 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago