Categories: latest news

മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്യും: ജയറാം

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.

സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.

തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പറയുകയാണ് ജയറാം. ആലുവ രാജഗിരി ആശുപത്രിയില്‍ ആരംഭിച്ച ഫാറ്റി ലിവര്‍ ക്ലിനിക്കിന്റെ ഉദ്ഘാടന വേദിയിലായിരുന്നു നടന്റെ പ്രഖ്യാപനം. മരണശേഷം സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യുന്നതിനും അവയവദാനത്തിന്റെ പ്രചാരകനാകാനും താന്‍ തയ്യാറാണെന്നും അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി. ഭാര്യ പാര്‍വ്വതിയ്‌ക്കൊപ്പമാണ് ജയറാം ചടങ്ങില്‍ പങ്കെടുത്തത്. മസ്തിഷ്‌ക മരണത്തെ തുടര്‍ന്നുളള അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

38 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago