ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു. 21-ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഇപ്പോള്‍ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഒരു പെണ്‍കുട്ടി സാമ്പത്തികമായും വൈകാരികമായും സ്വതന്ത്രയാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിലപ്പെട്ട ഒരു പാഠം മാതാപിതാക്കളുടെ വിവാഹമോചനത്തിലൂടെ താന്‍ പഠിപ്പിച്ചുവെന്ന് ശ്രുതി പറയുന്നു. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കുമ്പോള്‍ സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ ഒരുമിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല.
വിവാഹമോചനത്തിനുശേഷം അമ്മ സരിക ജീവിതം വീണ്ടും തിരികെ പിടിച്ച രീതി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഒരു സ്ത്രീ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും സ്വതന്ത്രയായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് അമ്മയുടെ ജീവിതം എനിക്ക് മനസിലാക്കി തന്നു. അത് ഞാന്‍ ഇന്നും തുടര്‍ന്ന് കൊണ്ട് പോകുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…