Categories: latest news

നാഗ ചൈതന്യയ്ക്കായി ചെയ്ത ടാറ്റൂ നീക്കം ചെയ്ത് സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയ്ക്കായി സമര്‍പ്പിച്ച, സാമന്തയുടെ പ്രശസ്തമായ ‘യേ മായ ചേസാവെ’ (YMC) ടാറ്റൂ കാണാനില്ലെന്ന് ആരാധകര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി. തന്റെ ‘നത്തിംഗ് ടു ഹൈഡ്’ എന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയൊരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍, സമാന്ത ക്യാമറയ്ക്ക് നേരെ നടന്നു വന്ന് ലെന്‍സില്‍ ‘നത്തിംഗ് ടു ഹൈഡ്’ എന്ന് എഴുതുന്നത് കാണാം. എന്നാല്‍, സാധാരണയായി നടിയുടെ പുറത്തിന് മുകള്‍ഭാഗത്തായി കാണാറുള്ള ‘YMC’ ടാറ്റൂ അവിടെ ഉണ്ടായിരുന്നില്ല. സമാന്തയും നാഗ ചൈതന്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ പേരാണ് ‘യെ മായ ചെസാവേ’.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago