Categories: latest news

അവസ്ഥ കൊണ്ടാണ് ബിഗ് ബോസ് ഓഫര്‍ സ്വീകരിച്ചത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയതിനെക്കുറിച്ച് പറയുകയാണ് താരം. ബിഗ് ബോസ് ഷോ എന്താണെന്നതിനെ കുറിച്ച് ഷോയുടെ ഭാഗമായ സമയത്ത് തനിക്ക് ധാരണയില്ലായിരുന്നുവെന്ന് പറയുകയാണിപ്പോള്‍ ആര്യ. സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്ന സമയത്ത് ലഭിച്ച ഓഫറായതുകൊണ്ടാണ് സ്വീകരിച്ചതെന്നും ആര്യ പറയുന്നു. 2019ല്‍ ആണ് എനിക്ക് ബി?ഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. 2020 ജനുവരിയിലാണ് ആദ്യത്തെ എപ്പിസോഡ് എയര്‍ ചെയ്യുന്നത്. 2018ലാണ് അച്ഛന്‍ മരിച്ചത്. അതുവരെ എനിക്ക് ബഡായി ബം?ഗ്ലാവ് ഷോയുണ്ടായിരുന്നു. കൂടാതെ മറ്റ് ചാനലുകളിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. അച്ഛന്‍ കുറേക്കാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്രിട്ടിക്കല്‍ കണ്ടീഷനായിരുന്നു. അത്രയും കാലം ഞാന്‍ സമ്പാദിച്ചത് മുഴുവനും അച്ഛന്‍ അനിയത്തിയുടെ കല്യാണത്തിന് വേണ്ടി വെച്ചിരുന്ന സേവിങ്‌സും കടം മേടിച്ച പൈസയുമെല്ലാം അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി ഉപയോ?ഗിച്ചു. ബി?ഗ് ബോസിലേക്ക് ഓഫര്‍ വരുന്ന സമയത്ത് എനിക്ക് മറ്റ് വര്‍ക്കുകളൊന്നും ഇല്ലായിരുന്നു. അതുവരെ ഞാന്‍ ചെയ്തിരുന്ന ഷോകള്‍ തീര്‍ന്നിരുന്നു. വര്‍ക്കുകള്‍ ഒന്നും ഇല്ലാതെ ഇനിയെന്ത് ചെയ്യുമെന്ന് കരുതി സ്റ്റക്കായി നില്‍ക്കുകയായിരുന്നു ആര്യ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago