Categories: latest news

ഇന്ത്യയില്‍ വിവാഹ മോചനങ്ങള്‍ നടക്കാനുള്ള പ്രധാനകാരണം: അശ്വതി ശ്രീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

ഇന്ത്യയില്‍ വിവാഹ മോചനങ്ങള്‍ നടക്കാനുള്ള പ്രധാന കാരണങ്ങളില്‍ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കുടുംബാംഗങ്ങളുടെ ഇത്തരം ഇടപെടലുകളാണെന്നും അശ്വതി പറയുന്നു.

അശ്വതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

”നമ്മുടെ മക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നമ്മളായിരിക്കണം എന്ന് നിര്‍ബന്ധമുള്ള ചിലരുണ്ട്. അങ്ങനെ ഉള്ളവര്‍ ഒരു കാരണ വശാലും മക്കളെ വിവാഹിതരാവാന്‍ സമ്മതിക്കരുത് എന്നാണ് എന്റെ ഒരിത്. ഒരു സമയം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും നമ്മള്‍ വന്ന കുടുംബത്തേക്കാള്‍, നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന കുടുംബം പ്രധാനപ്പെട്ടതാവും. അതൊരു പ്രകൃതി നിയമമാണ്. സ്‌നേഹം തലമുറകളിലേയ്ക്ക് മുന്നോട്ടാണ് ഒഴുകുക. (അതിന്റെ അര്‍ത്ഥം അച്ഛനമ്മമാരെ ഉപേക്ഷിച്ചു കളയണമെന്നല്ല എന്ന് മനസ്സിലാവുമല്ലോ) !

അങ്ങനെ മക്കള്‍ അവരുടെ പങ്കാളിയെയോ കുട്ടികളെയോ prioritise ചെയ്യുന്ന സമയത്ത് മേല്‍പ്പറഞ്ഞ ആളുകള്‍ക്ക് കടുത്ത നിരാശ തോന്നിയേക്കാം. കല്യാണം കഴിഞ്ഞതോടെ അച്ഛനമ്മമാരോട് സ്‌നേഹമില്ലാതായ മക്കളെ കുറിച്ചുള്ള റീലുകള്‍ /മെസ്സേജുകള്‍/ കത്തുകള്‍ ഒക്കെ അവര്‍ മക്കള്‍ക്ക് നിരന്തരം അയച്ചുവെന്നു വരാം. നമ്മളില്ലാത്ത കാലത്തും ജീവിക്കാന്‍ പഠിപ്പിക്കലാണ് പേരെന്റിങ് എന്ന് മനസ്സിലാവാഞ്ഞിട്ടാണോ എന്തോ, മക്കളുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈയില്‍ നിന്ന് പോകുമോ എന്നവര്‍ സാദാ ഭയപ്പെടും. മക്കളുടെ പങ്കാളികളോട് അകാരണമായി ശത്രുത തോന്നും. അവര്‍ തമ്മിലൊന്നു പിണങ്ങിക്കണ്ടാല്‍ ‘അച്ഛനമ്മമാരെ പോലെ ആരും വരില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ’ എന്ന് ആശ്വസിപ്പിച്ചു കളയും ഈ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും സ്ത്രീകളാണെന്ന് പറയാതെ വയ്യ. അമ്മായി അമ്മ പോരിന്റെ കാര്യത്തില്‍ മകന്റെ ഭാര്യയോടുള്ള പ്രശ്‌നം ആണ് എല്ലാക്കാലത്തും പ്രശസ്തമെങ്കിലും പലരും വിട്ടു പോകുന്ന ഒന്നാണ് മകളുടെ ജീവിതത്തില്‍ നിരന്തരം ഇടപെട്ട് മരുമകനെ ശത്രുവാക്കുന്ന അമ്മായി അമ്മമാര്‍. ഭാര്യയും ഭര്‍ത്താവും മാത്രമായി ഒന്ന് പുറത്തു പോയി വന്നാല്‍ വീര്‍ത്തു കെട്ടുന്ന മുഖങ്ങള്‍ നമ്മുടെ നാട്ടിലൊരു പുതുമയല്ല. (ഭക്ഷണം കൂടി വെളിയില്‍ നിന്നായാല്‍ തീര്‍ന്നു)

സ്വന്തം ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും തെറ്റിക്കാനും തിരുത്താനും പഠിക്കാനും ഒക്കെ മക്കള്‍ക്കും അവസരങ്ങള്‍ വേണ്ടേ? ഇവരുടെ അനാവശ്യ ഇടപെടലുകള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അച്ഛനമ്മമാര്‍ക്ക് ബൗണ്ടറി സെറ്റ് ചെയ്യേണ്ടി വന്നാല്‍ നല്ല കുറ്റ ബോധം തോന്നും മക്കള്‍ക്ക് – നമ്മളെ കാലങ്ങളായി അങ്ങനെ ആണല്ലോ കണ്ടീഷന്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ വിവാഹ മോചനങ്ങള്‍ നടക്കാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് family interference ആണെന്നാണ് കണക്കുകള്‍. അഞ്ചു വയസ്സില്‍ മക്കളുടെ ജീവിതത്തില്‍ നമുക്കുള്ള റോളല്ല അവരുടെ മുപ്പതാം വയസ്സില്‍ എന്ന് ചിലര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഒരുപാട് പേരുടെ ജീവിതവും ബന്ധങ്ങളും മെച്ചപ്പെട്ടേനെ!”.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

12 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

12 hours ago