മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
കസ്തൂരിമാനില്‍, മീരാ ജാസ്മിന്‍ പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായി പാട്ടുസീനില്‍ മാത്രം വന്നു പോകുന്ന ഒരു പെണ്‍കുട്ടിയുണ്ട്. അന്ന് പേരുകൊണ്ടോ മുഖം കൊണ്ടോ ഒന്നും ആരാലും അറിയാതെ പോയൊരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ്. മറ്റാരുമല്ല, സായ് പല്ലവിയാണ് ചിത്രത്തിലെ ഡാന്‍സ് സീനില്‍ മീര ജാസ്മിനു പിറകിലായി നൃത്തം വയ്ക്കുന്ന ആ പെണ്‍കുട്ടി. എന്നാല്‍ ഇന്ന് താരത്തിന്റെ ആസ്തി കോടികളാണ്.
പ്രേമത്തില്‍ അഭിനയിച്ച സമയത്ത് 10 ലക്ഷം രൂപയായിരുന്നു സായ് പല്ലവിയുടെ ശബളം. ഇപ്പോള്‍, ബോളിവുഡ് ചിത്രമായ രാമായണയ്ക്ക് 5 കോടിയാണ് സായ് പല്ലവി ശമ്പളമായി കൈപ്പറ്റുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ചിത്രത്തില്‍ സീതയായാണ് സായ് പല്ലവി അഭിനയിക്കുന്നത്.
കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…