Categories: latest news

നടിമാര്‍ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം; നിത്യ മേനോന്‍ പറയുന്നു

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.

ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. നടിമാര്‍ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്നും പലപ്പോഴും ശരീരത്തില്‍ അടക്കം സ്പര്‍ശിക്കുന്നത് അനുവാദം ചോദിക്കാതെയും പ്രൈവസി മാനിക്കാതെയുമാണെന്നും നടി പറയുന്നു. നടിമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒരു സാധാരണ സ്ത്രീയോട് പെരുമാറുന്ന രീതിയില്‍ ആരും നടിമാരോട് പെരുമാറില്ല. നമ്മള്‍ അഭിനേതാക്കളായതുകൊണ്ട് എല്ലാവരും കരുതുന്നത് അവര്‍ക്ക് നമ്മളെ എളുപ്പത്തില്‍ തൊടാന്‍ കഴിയുമെന്നാണ്. ഒരു ഷോയ്ക്ക് പോയാല്‍ ആരാധകര്‍ നമ്മളോട് ഷേക്ക് ഹാന്റ്‌സ് അടക്കം ആവശ്യപ്പെടും. എന്നാല്‍ ഒരു സാധാരണ സ്ത്രീയോട് ആരും ഈ ചോദ്യം ചോദിക്കില്ല. ഒരു നടിയെ എളുപ്പത്തില്‍ തൊടാന്‍ കഴിയുമെന്ന് പലരും കരുതുന്നു. എനിക്ക് പൊതുവെ തൊടാന്‍ ഇഷ്ടമല്ല. ആരെങ്കിലും എന്നോട് ഷേക്ക് ഹാന്റ്‌സ് ആവശ്യപ്പെട്ടാല്‍ ഞാന്‍ നിരസിക്കും എന്നും നിത്യ മേനോന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

9 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

9 hours ago