Categories: latest news

സ്‌നേഹിച്ചവര്‍ തന്നെ ഒടുവില്‍ മീര ജാസ്മിനെ വെറുത്തു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്. സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.

ലോഹിതദാസിന്റെ സിനിമയിലൂടെയാണ് താരം നടിയായി എത്തിയത്. കരിയറില്‍ മുന്നോട്ട് പോകുമ്പോള്‍ ഉപദേശങ്ങള്‍ക്കായി മീര സമീപിച്ചത് ലോഹിതദാസിനെയായിരുന്നു. മീരയുള്‍പ്പെടെ നിരവധി നടീ നടന്‍മാരെ ലോഹിതദാസ് അഭിനയ രംഗത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്.

ചെറിയ പ്രായത്തില്‍ തന്നെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. പണവും പ്രശസ്തിയും വര്‍ധിക്കുന്നതോടൊപ്പം തന്നെ മീരയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഗോസിപ്പുകളും വര്‍ധിച്ചു. അഹങ്കാരിയായ നടി എന്നാണ് സിനിമാ മേഖലയിലുള്ളവര്‍ നടിയെ വിശേഷിപ്പിച്ചിരുന്നത്. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരോട് പ്രായമോ അവരുടെ എക്‌സ്പീരിയന്‍സോ പരി?ഗണിക്കാതെ മീര ധാര്‍ഷ്ഠ്യം കാണിക്കുമായിരുന്നുവത്രെ. പെരുമഴക്കാലം, സ്വപ്നക്കൂട് തുടങ്ങി നിരവധി സിനിമകള്‍ മീരയെ വെച്ച സംവിധാനം ചെയ്തിട്ടുള്ള കമല്‍ തന്നെ നടിയുടെ പെരുമാറ്റം തനിക്കും സിനിമയ്ക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികള്‍ കാരണമാണ് കരിയറില്‍ പിന്നീട് തുടരെ പരാജയങ്ങള്‍ ഉണ്ടാവാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago