ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.
ഇപ്പോള്‍ അഭിനയം പ്രൊഫഷനാക്കിയ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി. ജീവിക്കണമെങ്കില്‍ പൈസ വേണമെന്ന് പിന്നീടെനിക്ക് മനസിലായി. എനിക്ക് അപ്പനില്ലേ, എന്റെ ആവശ്യങ്ങളൊക്കെ അപ്പന്‍ നടത്തിത്തരും എന്നാണ് പണ്ട് കരുതിയത്. എനിക്ക് പൈസയുടെ ആവശ്യമില്ലായിരുന്നു. എന്നെ കല്യാണം കഴിപ്പിക്കാന്‍ അപ്പന്‍ പൈസയുണ്ടാക്കി വെച്ചിട്ടുണ്ട്, പിന്നെ എനിക്കെന്തിനാണെന്ന് കരുതി. ഇന്നത്തെ കുട്ടികളെ പോലെ സമ്പാദിക്കണം, സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്ത അന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് വളരെ കുറവായിരുന്നു. അഭിനയിക്കുക, അതെന്റെ വരുമാനമാകുക എന്നതൊന്നും എന്റെ ഡ്രീമില്‍ എവിടെയും വന്നിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമതും സിനിമയില്‍ വന്നപ്പോള്‍ ആ ചിന്താ?ഗതി മാറിയിരുന്നെന്ന് മഞ്ജു പത്രോസ് പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…