Categories: latest news

ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് പിടിച്ച് നില്‍ക്കുന്നത്: ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.

Dhyan Sreenivasan

ഇപ്പോള്‍ സിനിമയില്‍ പിടിച്ച് നില്‍ക്കാനുള്ള സ്ട്രഗിളിനെക്കുറിച്ചാണ് താരം പറയുന്നത്. ഇവിടെ ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അടുത്ത സിനിമ കിട്ടി, പിന്നെ അടുത്ത സിനിമ കിട്ടി അങ്ങ് പോകാം എന്നൊന്നും ഇല്ല. സ്ട്രഗിള്‍ ആണ്. ഇത് ഗവണ്മെന്റ് ഉദ്യോഗം പോലെ സ്ഥിര ഉദ്യോഗം ഒന്നുമല്ല. ഇതില്‍ നിലനില്‍ക്കുക എന്ന് പറയുന്നത്, ആ കൊണ്ടാക്ട്‌സും ബന്ധങ്ങളും കാര്യങ്ങളും അങ്ങനെ നല്ല ഒരു കരിയര്‍ ഓപ്പണിംഗ് കിട്ടിയ എത്രയോ നടന്മാര്‍ പിന്നീട് ഔട്ട് ആയി പോയിട്ട് ഉണ്ട് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒക്കെ. സസ്റ്റെന്‍ ചെയ്യുക എന്ന് പറയുന്നത് വലിയ ഒരു കാര്യമാണ്, വരാന്‍ എളുപ്പം ആണ് ഇപ്പോള്‍. എനിക്ക് തോന്നുന്നു ഇപ്പോള്‍ കുറച്ച് കൂടി ഈസി ആണ് വരുന്നത്. പക്ഷെ വന്നിട്ട് നില നില്‍ക്കുക എന്ന് പറയുന്നത് ഭയങ്കര ടഫ് ആണ്. വരാന്‍ ആണെങ്കില്‍ ഒരു ഷോട്ട് ഫിലിമിലോ റീല്‍സിലോ ഒക്കെ നന്നായിട്ട് അഭിനയിച്ചാല്‍ മതി. ആളുകളുടെ അറ്റന്‍ഷന്‍ കിട്ടി കഴിഞ്ഞാല്‍ സിനിമയിലേക്ക് എത്താന്‍ വളരെ എളുപ്പം ആണ്. ഒന്നുമില്ലെങ്കിലും ഞാന്‍ ഇത് ചെയ്ത ആള്‍ ആണെന്ന് പറഞ്ഞ് നമ്മുടെ വര്‍ക്ക് കാണിച്ചു കൊടുക്കുക എങ്കിലും ചെയ്യാന്‍ പറ്റും എന്നും ധ്യാന്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ദേശീയ അവാര്‍ഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

11 hours ago

തന്നെക്കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ട്; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

11 hours ago

ധ്യാന്‍ ചേട്ടന്‍ ബിഗ്‌ബോസില്‍ വരണം; ദില്‍ഷ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്ബോസ്…

11 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമായി ദിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ. കുഞ്ഞിനൊപ്പമാണ്…

16 hours ago