മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.
മലയാളി തനിമയുള്ള കഥാപാത്രങ്ങളാണ് താരം മിക്ക സിനിമകളിലും കൈകാര്യം ചെയ്തത്. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.
ഇപ്പോഴിതാ ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. നാട്ടിലെ ഉത്സവത്തിന് നടന്ന ഗാനമേളയ്ക്ക് കയ്യടിച്ച് പെണ്‍കുട്ടികള്‍ ആഘോഷിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ ഒരു പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ഒരു സോഷ്യല്‍ മീഡിയ പേജിലെത്തിയ വീഡിയോയ്ക്ക് താഴെയായിരുന്നു അനുശ്രീയുടെ കമന്റ് എത്തിയത്.
പെണ്‍കുട്ടികള്‍ ഗാനമേള ആസ്വദിച്ച് നിന്നപ്പോള്‍ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി’ എന്ന അര്‍ഥത്തില്‍ മോശമായി സംസാരിക്കുന്നതും പെണ്‍കുട്ടികള്‍ അതിനോട് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെയാണ് നടിയുടെ കമന്റ് എത്തിത്. ”പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി” എന്നാണ് അനുശ്രീയുടെ കമന്റ്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…