തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് ത?ഗ് ലൈഫ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയ്ലറിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. എങ്കിലും ജൂണ്‍ 5 ന് പുറത്തിറങ്ങുന്ന ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം നടി തൃഷയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ രണ്ടാമത്തെ പാട്ട് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
മെയ് 21 ന് ആണ് ഷുഗര്‍ ബേബി എന്ന പാട്ട് റിലീസ് ചെയ്യുക. ‘നോ റൂള്‍സ്, ജസ്റ്റ് ലവ്’- എന്ന ടാഗ് ലൈനോടെയാണ് ഗാനം പ്രേക്ഷകരിലേക്കെത്തുക. തൃഷയാണ് ഈ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുക. തൃഷയുടെ ഫോട്ടോ പങ്കുവച്ചാണ് ഷുഗര്‍ ബേബി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടി തൃഷയ്‌ക്കെതിരെ വ്യാപക ട്രോളുകളും വിമര്‍ശനവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
തഗ് ലൈഫിലെ കഥാപാത്രം മാത്രമല്ല, തൃഷ അടുത്തിടെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളേക്കൂടി പരാമര്‍ശിച്ചു കൊണ്ടാണ് നടിക്കെതിരെ വിമര്‍ശനമുയരുന്നത്. മുന്‍പ് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്തിരുന്ന തൃഷയ്ക്ക് ഇപ്പോള്‍ എന്ത് പറ്റിയെന്നാണ് നെറ്റിസണ്‍സിന്റെ പ്രധാന ചോദ്യം. വിടാമുയര്‍ച്ചി, ദ് ഗോട്ട്, ഗുഡ് ബാഡ് അഗ്ലി, തഗ് ലൈഫ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ വച്ചു കൊണ്ടാണ് നടിക്കെതിരെ ഇപ്പോള്‍ ആരാധകര്‍ രം?ഗത്തെത്തിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍, തൃഷ ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന വേഷങ്ങളൊന്നും മികച്ചത് അല്ല എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…