മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള നടനാണ് ടോവിനോ തോമസ്. മികച്ച സിനിമകളിലൂടെ കരിയറിന്റെ ഏറ്റവും പീക് ടൈമിലാണ് ടോവിനോ ഇപ്പോള്‍ നില്കുന്നത്. ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡ് ടോവിനോയെ തേടിയെത്തി. വളരെ ശ്രദ്ധയോടെയാണ് തരാം തന്റെ കരിയറിലെ ഓരോ വേഷവും തിരഞ്ഞെടുക്കുന്നത്.
പുതിയ ചിത്രം നരിവേട്ടയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ടൊവിനോ. കൊണ ദോ പോഡ്കാസ്റ്റില്‍ ടൊവിനോ തോമസ് നടത്തിയ പരാമര്‍ശമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഒരു കുട്ടി തന്നെ അങ്കിള്‍ എന്ന് വിളിച്ചപ്പോഴുള്ള പ്രതികരണമാണ് നടന്‍ പങ്കുവെച്ചത്. ‘പത്ത് പതിനഞ്ച് വയസുള്ള പെണ്‍കൊച്ച് വന്ന് എന്നെ അങ്കിളേ എന്ന് വിളിച്ചു. വീട്ടില്‍ അച്ഛനെ അപ്പൂപ്പാ എന്നാണോ വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്നെ അങ്കിളേ എന്ന് വിളിക്കുന്നെങ്കില്‍ അച്ഛനെ അപ്പൂപ്പ എന്ന് വിളിക്കേണ്ടെ,’ ടൊവിനോ പറഞ്ഞതിങ്ങനെ നടന്റെ വാക്കുകളെ പലരും തമാശയായി എടുത്തെങ്കിലും ചിലര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. 36 കാരനെ അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഇവരുടെ ചോദ്യം. ആ കുട്ടിയോട് അച്ഛനെ അപ്പൂപ്പ എന്നാണോ എന്ന് വിളിക്കാറെന്ന് ചോദിച്ചത് മോശമായിപ്പോയെന്നും അഭിപ്രായമുണ്ട്.
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…