Categories: latest news

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു ഇപ്പോള്‍ സിബിനുമായി വിവാഹത്തിന് തയ്യാറെടുക്കയാണ് താരം.

ഇപ്പോള്‍ നേരത്തെ ആര്യ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ. ആ സമയമൊക്കെ പോയി. കൊച്ചിന് വയസ് 13 ആയി. ആ ഒരു െൈമന്‍ഡ് സെറ്റ് ഇല്ല. രണ്ട് മൂന്ന് വര്‍ഷം മുമ്പേ കല്യാണം കഴിച്ച് സെറ്റില്‍ ആകണമെന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ വീട്ടുകാരും ഫ്രണ്ട്‌സും പറയുന്നുണ്ട്. മുമ്പ് അവര്‍ പറയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുടുംബമായി സെറ്റില്‍ ഡൗണ്‍ ചെയ്യുന്നത് അവര്‍ക്ക് കാണണം. ഞങ്ങളുടെ കൂട്ടത്തില്‍ സിംഗിളായി ആരുമില്ല. എല്ലാവര്‍ക്കും അവരുടേതായ കുടുംബമായി. എനിക്ക് കുടുംബ ജീവിതം ഇഷ്ടമാണ്. ഞാന്‍ കംപാനിയന്‍ഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. താന്‍ രണ്ടാമത് വിവാഹം ചെയ്യുന്നതില്‍ മകള്‍ക്ക് സമ്മതമാണെന്നും ആര്യ വ്യക്തമാക്കി. അവളുടെ അച്ഛന്‍ വിവാഹം ചെയ്തു. ഭാര്യയും കുഞ്ഞുമുണ്ട്. അവള്‍ നോക്കുമ്പോള്‍ അച്ഛന്‍ കല്യാണം കഴിച്ച് ഹാപ്പിയായി പോകുന്നു. അമ്മയും കല്യാണം കഴിക്കുന്നതില്‍ അവള്‍ക്ക് ഇഷ്ടമാണെന്നും ആര്യ അന്ന് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്

കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ…

2 hours ago

വിവാഹത്തിന് സ്വര്‍ണ വേണ്ട; മീനാക്ഷി

അവതാരകയും നടിയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലും…

2 hours ago

കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല; രേണു സുധി

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍…

4 hours ago

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

22 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

2 days ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

2 days ago