Categories: latest news

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം. ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.

ഇപ്പോള്‍ സാന്ദ്ര പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്. വനിതാ നിര്‍മാതാക്കള്‍ക്ക് പോലും സുരക്ഷയില്ലാത്ത സാഹചര്യമാണെന്ന് തുറന്ന് പറയുകയാണിപ്പോള്‍ സാന്ദ്ര തോമസ്. ഒരു നിര്‍മാതാവ് തന്നോട് പങ്കുവെച്ച ദുരനുഭവവും സാന്ദ്ര പരാമര്‍ശിച്ചു. ഓണ്‍മനോരമയില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ സംവിധായിക അവര്‍ക്കുണ്ടാ ദുരനുഭവം എന്നോട് പറഞ്ഞു.

ഭയങ്കര ഭീകരമായ മോശം അനുഭവമാണ്. എനിക്കങ്ങനെയുണ്ടായിട്ടില്ലെന്ന് വെച്ച് ബാക്കിയുള്ളവര്‍ക്ക് സംഭവിക്കുന്നില്ല എന്നല്ല. ഫിനാന്‍ഷ്യലി നല്ല വെല്‍ഓഫ് ആയിട്ടുള്ള ഒരാള്‍ക്കാണ് അത് സംഭവിക്കുന്നത്. അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ. ഒരു പ്രൊഡ്യൂസറുടെ അവസ്ഥ ഇതാണെങ്കില്‍ ആക്ടേര്‍സിന്റെ അവസ്ഥ എന്തായിരിക്കും. അവര്‍ ആരോട് പോയി പരാതിപ്പെടും. ഐസി കമ്മിറ്റിയില്‍ വനിതാ നിര്‍മാതാക്കളെ വെക്കണം എന്നും സാന്ദ്ര പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago