Categories: latest news

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്. സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.

ലോഹിതദാസിന്റെ സിനിമയിലൂടെയാണ് താരം നടിയായി എത്തിയത്. കരിയറില്‍ മുന്നോട്ട് പോകുമ്പോള്‍ ഉപദേശങ്ങള്‍ക്കായി മീര സമീപിച്ചത് ലോഹിതദാസിനെയായിരുന്നു. മീരയുള്‍പ്പെടെ നിരവധി നടീ നടന്‍മാരെ ലോഹിതദാസ് അഭിനയ രം?ഗത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാനൊരിക്കലും കുട്ടികളെ അഭിനയം പഠിപ്പിക്കാറില്ല. അവരെ എങ്ങനെ ഒരു നടിയാക്കാം എന്നാണ് നോക്കാറ്. ഓരോരുത്തര്‍ക്കും ഓരോ ആറ്റിറ്റിയൂഡാണ്. എനിക്ക് വേണ്ടത് ഒരു നടിയെ സൃഷ്ടിക്കലാണ്. ഇതിന് മുമ്പ് ഒരു അഭിനയ ശേഷിയും വേണ്ട എന്നാണ് ഞാന്‍ പറയാറ്. ആദ്യം ഞാന്‍ നോക്കുന്നത് നടിക്ക് ചേര്‍ന്ന രൂപമുണ്ടോ എന്നാണ്.

മീര വലിയ നടിയായിട്ടും അവളുടെ രുചിബോധം നല്ലതാണ്. ഞാനിങ്ങനെ തൈര് ഒഴിച്ച് കഴിക്കും എന്നാെക്കെ ചിലപ്പോള്‍ പറയും. രസബോധങ്ങളോടുള്ള നമ്മുടെ പ്രതിബന്ധിയാണ് ഒരാളെ ആര്‍ട്ടിസ്റ്റാക്കുന്നത്. എല്ലാ രസങ്ങളോടും. ആഹാരത്തോട് മാത്രമല്ല. ആ രസബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള സൂത്ര വിദ്യയാണ് ഞാന്‍ ചെയ്യുന്നത്. അതിന് കുറച്ച് സമയമെടുക്കും. അവരുടെ അനുഭവവും കാഴ്ചകളും വികസിപ്പിക്കാന്‍ നോക്കും. നന്നായിട്ട് ?ഗന്ധം ശ്വസിക്കാനും രുചി അനുഭവിക്കാനുമുള്ള ശേഷിയുണ്ടാക്കും. കേള്‍വിയുടെ ശക്തി കൂട്ടും. ഈ പഞ്ചേന്ദ്രിയങ്ങള്‍ കറക്ടാക്കിയാല്‍ ഒരാള്‍ ഏത് മേഖലയിലും ഗംഭീരനാകും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago