മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്. സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.
ലോഹിതദാസിന്റെ സിനിമയിലൂടെയാണ് താരം നടിയായി എത്തിയത്. കരിയറില്‍ മുന്നോട്ട് പോകുമ്പോള്‍ ഉപദേശങ്ങള്‍ക്കായി മീര സമീപിച്ചത് ലോഹിതദാസിനെയായിരുന്നു. മീരയുള്‍പ്പെടെ നിരവധി നടീ നടന്‍മാരെ ലോഹിതദാസ് അഭിനയ രം?ഗത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാനൊരിക്കലും കുട്ടികളെ അഭിനയം പഠിപ്പിക്കാറില്ല. അവരെ എങ്ങനെ ഒരു നടിയാക്കാം എന്നാണ് നോക്കാറ്. ഓരോരുത്തര്‍ക്കും ഓരോ ആറ്റിറ്റിയൂഡാണ്. എനിക്ക് വേണ്ടത് ഒരു നടിയെ സൃഷ്ടിക്കലാണ്. ഇതിന് മുമ്പ് ഒരു അഭിനയ ശേഷിയും വേണ്ട എന്നാണ് ഞാന്‍ പറയാറ്. ആദ്യം ഞാന്‍ നോക്കുന്നത് നടിക്ക് ചേര്‍ന്ന രൂപമുണ്ടോ എന്നാണ്.
മീര വലിയ നടിയായിട്ടും അവളുടെ രുചിബോധം നല്ലതാണ്. ഞാനിങ്ങനെ തൈര് ഒഴിച്ച് കഴിക്കും എന്നാെക്കെ ചിലപ്പോള്‍ പറയും. രസബോധങ്ങളോടുള്ള നമ്മുടെ പ്രതിബന്ധിയാണ് ഒരാളെ ആര്‍ട്ടിസ്റ്റാക്കുന്നത്. എല്ലാ രസങ്ങളോടും. ആഹാരത്തോട് മാത്രമല്ല. ആ രസബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള സൂത്ര വിദ്യയാണ് ഞാന്‍ ചെയ്യുന്നത്. അതിന് കുറച്ച് സമയമെടുക്കും. അവരുടെ അനുഭവവും കാഴ്ചകളും വികസിപ്പിക്കാന്‍ നോക്കും. നന്നായിട്ട് ?ഗന്ധം ശ്വസിക്കാനും രുചി അനുഭവിക്കാനുമുള്ള ശേഷിയുണ്ടാക്കും. കേള്‍വിയുടെ ശക്തി കൂട്ടും. ഈ പഞ്ചേന്ദ്രിയങ്ങള്‍ കറക്ടാക്കിയാല്‍ ഒരാള്‍ ഏത് മേഖലയിലും ഗംഭീരനാകും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…